Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Grow In The Heart

സ​മാ​ധാ​നം മ​ന​സി​ൽ വ​ള​ര​ട്ടെ; അ​തു ലോ​ക​ത്തി​ൽ വി​ട​ർന്നു പുഷ്പിക്കും: ​മാ​ർ​പാ​പ്പ

വ​​​​ത്തി​​​​ക്കാ​​​​ൻ സി​​​​റ്റി: മ​​​​ന​​​​സി​​​​ൽ സ​​​​മാ​​​​ധാ​​​​നം വ​​​​ള​​​​ർ​​​​ത്ത​​​​ണ​​​​മെ​​​​ന്നും സ​​​​മാ​​​​ധാ​​​​ന​​​​ത്തി​​​​ന്‍റെ സേ​​​​വ​​​​ക​​​​രാ​​​​യി മാ​​​​റ​​​​ണ​​​​മെ​​​​ന്നും ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ. റോ​​​​മി​​​​ന് തെ​​​​ക്കു​​​​കി​​​​ഴ​​​​ക്കു​​​​ള്ള ജ​​​​ന​​​​സാ​​​​നോ​​​​യി​​​​ലെ അ​​​​ഗ​​​​സ്റ്റീ​​​​നി​​​​യ​​​​ൻ തീ​​​​ർ​​​​ഥാ​​​​ട​​​​ന​​​​കേ​​​​ന്ദ്ര​​​​മാ​​​​യ സ​​​​ദു​​​​പ​​​​ദേ​​​​ശ​​​​ത്തി​​​​ന്‍റെ മാ​​​​താ​​​​വി​​​​ന്‍റെ ബ​​​​സി​​​​ലി​​​​ക്ക​​​​യി​​​​ൽ തി​​​​ങ്ക​​​​ളാ​​​​ഴ്ച വൈ​​​​കു​​​​ന്നേ​​​​രം ന​​​​ട​​​​ന്ന പ്ര​​​​ത്യേ​​​​ക വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന​​​​യി​​​​ൽ സ​​​​ന്ദേ​​​​ശം ന​​​​ൽ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

“ന​​​​മു​​​​ക്കു​​​​ള്ളി​​​​ൽ സ​​​​മാ​​​​ധാ​​​​നം വ​​​​ള​​​​രാ​​​​ൻ ന​​​​മ്മ​​​​ൾ അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​ണം. അ​​​​തു ക്ര​​​​മേ​​​​ണ ലോ​​​​ക​​​​ത്തി​​​​ൽ വി​​​​ട​​​​രു​​​​ക​​​​യും പു​​​​ഷ്പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യും. ഈ ​​​​ദൗ​​​​ത്യ​​​​ത്തി​​​​ൽ സ​​​​ദു​​​​പ​​​​ദേ​​​​ശ​​​​ത്തി​​​​ന്‍റെ മാ​​​​താ​​​​വ് ന​​​​മ്മെ വ​​​​ഴി​​​​ന​​​​ട​​​​ത്തും” - മാ​​​​ർ​​​​പാ​​​​പ്പ പ​​​​റ​​​​ഞ്ഞു. ത​​​​ന്‍റെ ജീ​​​​വി​​​​ത​​​​ത്തി​​​​ലു​​​​ട​​​​നീ​​​​ളം മാ​​​​താ​​​​വി​​​​ന്‍റെ മാ​​​​തൃ​​​​സ​​​​ഹ​​​​ജ​​​​മാ​​​​യ സാ​​​​ന്നി​​​​ധ്യ​​​​വും ജ്ഞാ​​​​ന​​​​വും കൂ​​​​ടെ​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് മാ​​​​ർ​​​​പാ​​​​പ്പ ഓ​​​​ർ​​​​മി​​​​ച്ചു.

ന​​​​ശീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ​​​​യും അ​​​​നി​​​​ശ്ചി​​​​ത​​​​ത്വ​​​​ത്തി​​​​ന്‍റെ​​​​യും ഈ ​​​​കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ സ​​​​മാ​​​​ധാ​​​​ന​​​​വും ദൈ​​​​വ​​​​ത്തി​​​​ന്‍റെ പ്ര​​​​വൃ​​​​ത്തി​​​​ക​​​​ളും തി​​​​രി​​​​ച്ച​​​​റി​​​​യാ​​​​ൻ മ​​​​റി​​​​യ​​​​ത്തി​​​​ന്‍റെ ല​​​​ളി​​​​ത​​​​വും ശാ​​​​ന്ത​​​​വു​​​​മാ​​​​യ ജീ​​​​വി​​​​ത​​​​മാ​​​​തൃ​​​​ക ന​​​​മ്മെ സ​​​​ഹാ​​​​യി​​​​ക്കു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

2025 മേ​​​​യ് മാ​​​​സ​​​​ത്തി​​​​ൽ സ​​​​ഭാ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട് ദി​​​​വ​​​​സ​​​​ങ്ങ​​​​ൾ​​​​ക്ക​​​​കം ത​​​​ന്നെ ലെ​​​​യോ മാ​​​​ർ​​​​പാ​​​​പ്പ ഈ ​​​​ബ​​​​സി​​​​ലി​​​​ക്ക സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ചി​​​​രു​​​​ന്നു. റോ​​​​മി​​​​ലെ പ​​​​ഠ​​​​ന​​​​കാ​​​​ലം മു​​​​ത​​​​ൽ ലെ​​​​യോ മാ​​​​ർ​​​​പാ​​​​പ്പ​​​​യ്ക്ക് ഏ​​​​റെ പ്രി​​​​യ​​​​പ്പെ​​​​ട്ട തീ​​​​ർ​​​​ഥാ​​​​ട​​​​ന​​​​കേ​​​​ന്ദ്ര​​​​മാ​​​​ണു ജ​​​​ന​​​​സാ​​​​നോ​​​​യി​​​​ലെ ഈ ​​​​ബ​​​​സി​​​​ലി​​​​ക്ക. പ​​​​തി​​​​നാ​​​​റാം നൂ​​​​റ്റാ​​​​ണ്ട് മു​​​​ത​​​​ൽ അ​​​​ഗ​​​​സ്റ്റീ​​​​നി​​​​യ​​​​ൻ സ​​​​ന്യാ​​​​സ​​​​സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ മേ​​​​ൽ​​​​നോ​​​​ട്ട​​​​ത്തി​​​​ലു​​​​ള്ള ഈ ​​​​പ​​​​ള്ളി മു​​​​ന്പും നി​​​​ര​​​​വ​​​​ധി മാ​​​​ർ​​​​പാ​​​​പ്പ​​​​മാ​​​​ർ സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ചി​​​​ട്ടു​​​​ണ്ട്. മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​ന്‍റെ ഓ​​​​ർ​​​​മ​​​​യ്ക്കാ​​​​യി അ​​​​ദ്ദേ​​​​ഹം മാ​​​​താ​​​​വി​​​​ന്‍റെ ചി​​​​ത്ര​​​​ത്തി​​​​നു​​​​മു​​​​ന്നി​​​​ൽ പ്രാ​​​​ർ​​​​ഥി​​​​ക്കു​​​​ന്ന പു​​​​തി​​​​യ ചി​​​​ത്ര​​​​ം ബ​​​​സി​​​​ലി​​​​ക്ക​​​​യി​​​​ൽ അ​​​​നാ​​​​ച്ഛാ​​​​ദ​​​​നം ചെ​​​​യ്തു.

Latest News

Corehub Up